മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ സിനിമയില്‍ തന്നെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ജാഡയില്ലാതെ പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിനു വില ഉണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണെന്നും അപര്‍ണ പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
സിനിമയില്‍ നമ്മള് ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്.
കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്.
അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെെ വാക്കിനു ഭയങ്കര വാല്യൂ ആണ്.
സിംപിളായി നിന്നാല്‍ ഇവന് പറയുന്നത് അല്ലെങ്കില്‍ ഇവള് പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്.
അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല.
ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള് പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് ചെയ്യുകയേ യില്ല.
ജാഡയും ബുദ്ധിജീവി സ്റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും.