മലപ്പുറം: കണ്ണൂർ സ്വദേശിയായ യുവ ഡോക്ടർ മാനസയുടെ കൊലപാതകത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കൽകുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മാനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അവിവാഹിതനായ വിനീഷ് നിർമാണ തൊഴിലാളിയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.