സ്വന്തം കുട്ടിയെ ഒന്നു കാണാൻ പോലും നിൽക്കാ തെ യുവാവ് ചെയ്തത് കൊടും ക്രൂരത;  പ്രസവ ശേഷമെത്തിയ ഭാര്യയോടും കുട്ടിയോടും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ

പാ​ല​ക്കാ​ട്: ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് വീ​ട് പൂ​ട്ടി​പ്പോ​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.പാ​ല​ക്കാ​ട് ധോ​ണി സ്വ​ദേ​ശി മ​നു കൃ​ഷ്ണ​നെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ഹേ​മാം​ബി​ക പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ ശ്രു​തി​യാ​ണ് മ​നു​വി​ന്‍റെ ഭാ​ര്യ.

വി​വാ​ഹ സ​മ​യ​ത്ത് 41 പ​വ​ൻ ആ​ഭ​ര​ണം ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ സ്വ​ർ​ണം വേ​ണ​മെ​ന്നും വ​സ്തു വാ​ങ്ങി​ത്ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​പ്പോ​ൾ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​നു​വി​നെ​തി​രെ കേ​സെ​ടു​ത്തു.

പ്ര​സ​വ ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ വ​ന്ന യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റ്റാ​തെ വീ​ടു​പൂ​ട്ടി മ​നു സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കോ​ട​തി​യി​ൽ നി​ന്നും ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ യു​വ​തി​ക്ക് വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും വ​രാ​ന്ത​യി​ലാ​ണ് ക​ഴി​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച മു​ത​ലാ​ണ് മ​നു​വി​നെ കാ​ണാ​താ​യ​ത്.ഡി​വൈ​എ​സ്പി ശ​ശി​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​സി. വി​പി​ൻ, എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ വി​ജ​യ​കു​മാ​ർ, സി​പി​ഒ സി.​എ​ൻ. ബി​ജു, നാ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment