കുവൈറ്റില്‍ ഇ വിസ സംവിധാനം നിലവില്‍വന്നു. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക. വിസ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്കു നല്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയാണ് ഇ വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
ആദ്യ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കില്ല. എന്നാല്‍, മറ്റു രാജ്യക്കാര്‍ക്കു കൂടി ഇ വിസ സംവിധാനം ലഭ്യമാക്കുന്നതരത്തില്‍ പദ്ധതി വിപുലീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. 57 രാജ്യങ്ങളില്‍നിന്നുള്ള 14 തൊഴില്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇ വിസ സംവിധാനം ലഭ്യമാവുക.