സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യആശുപത്രികളിലെ വാക്സിൻ കേന്ദ്രങ്ങളിൽ വൻതിരക്ക്.
വാക്സിനായി ബുക്ക് ചെയ്തു ആശുപത്രിയിൽ എത്തിയ പലരും തിരക്കുകാരണം മടങ്ങുന്ന കാഴ്ച പതിവാണ്. രണ്ടാം ഡോസ് എടുക്കുന്നതിനുവേണ്ടിയാണ് സ്വകാര്യആശുപത്രികളെ ആശ്രയിക്കുന്നവരില്‍ ഏറെയും.
വാക്സിന് ഇല്ലാത്തതിനാലാണ് ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലുള്ള കാലാവധി സര്‍ക്കാര്‍ മാറ്റിപറയുന്നതെന്നും നിശ്ചിത കാലാവധിക്കുള്ളില്‍ രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്ന രീതിയിലുള്ള പ്രചാരണവും നടക്കുന്നുണ്ട്.
ഇതും പണം നല്കി സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നു.
കോവിൻ ആപ്പ് വഴി ബുക്ക് ചെയ്ത് നിശ്ചിതസമയത്ത് ആശുപത്രിയിൽ എത്തുന്നവരും സ്പോട്ട് രജിസ്ട്രേഷൻ വഴിയെത്തുന്നവരും കൂടിയാകുമ്പോൾ ആശുപത്രിയിൽ എത്തുന്ന മറ്റ് രോഗികൾ തിരക്ക് കാരണം വലയുകയാണ്.
കുത്തിവെപ്പിനായി മുൻഗണനാ പട്ടിക തയാറാക്കിയെങ്കിലും ആ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കുംവാക്സിൻ നൽകാൻ സാധിച്ചിട്ടില്ല.
29 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ലഭ്യമായെങ്കിൽ മാത്രമേ ജില്ലയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാകൂ.
ആദ്യഡോസ് വാക്സിൻ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് ലഭിക്കാത്തതും ആളുകളെ സ്വകാര്യആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്.
കഴിഞ്ഞ ആഴ്ചത്തേക്കാൾ വർധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ ഉള്ളത്. ഇതു തുടർന്നാൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരും.
18-നും 45നും ഇടയിലുള്ളവരാണ് സ്്ളോട്ട് കിട്ടാതെ ബുദ്ധിമുട്ടുന്നവരില്‍ ഏറെയും.
വൈകുന്നേരം അഞ്ചിന് ശേഷം ശ്രമം നടത്തിയാല്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര് ഇൗസമയം ശ്രമിക്കുന്നുണ്ട്. എങ്കിലും നിരാശയാണ് ഫലം.
45 വയസിന് മുകളിലുള്ള 45 ലക്ഷത്തോളം പേര് ഇപ്പോഴും ജില്ലയില്‍ ഒന്നാം ഘട്ട വാക്സിനെടുക്കാന്‍ ബാക്കിയുണ്ടെന്നാണ് കണക്ക്.