വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് വി​ശ്വാ​സം​പി​ടി​ച്ചു​പ​റ്റി;  ലി​ബി​ന മു​ങ്ങി​യ​ത് വീട്ടുടമയുടെ മൂ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി


ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക്ക​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി വീ​ട്ടു​ട​മ​യെ പ​റ്റി​ച്ച​ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ ശേ​ഷം.

പ​ഴ​ന്തോ​ട്ടം കൈ​പ്ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ലി​ബി​ന ബേ​ബി (26)യെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ഇ​വ​രും ഭ​ർ​ത്താ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഗോ​ഡൗ​ണി​ൽ ര​ണ്ടു പേ​ർ​ക്കും ജോ​ലി​യെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

വീ​ട്ടു​ട​മ​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത യു​വ​തി ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​ക വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ​യി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വി​റ്റ​ശേ​ഷം യു​വ​തി ഒ​ളി​വി​ൽ പോ​യി. ഇ​വ​ർ വി​റ്റ സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​താ​യി സി​ഐ സി.​എ​ൽ. സു​ധീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment