കൊച്ചി: കോതമംഗലത്ത് ദന്തല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബീഹാറില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം.
സഹായത്തിനായി ബീഹാര്‍ പോലീസ് മേധാവിയുമായി അന്വേഷണസംഘം ആശയവിനിമയം നടത്തിയിട്ടുണ്ട്.
കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ച രാഖില്‍ ലൈസന്‍സില്ലാത്ത തോക്ക് വാങ്ങിയതു ബീഹാറില്നിന്നാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു അന്വേഷണസംഘം ഇന്നലെ ബീഹാറിലേക്കു തിരിച്ചത്.
ഇവിടെ തോക്കുകള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്താനാണു നീക്കം.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു ഇന്നലെ പോയത്. ഇവിടെയെത്തിയശേഷം തോക്ക് വാങ്ങിയെന്നു കരുതുന്ന പ്രദേശത്ത് അന്വേഷണം നടത്തും.
ആഴ്ചകള്‍ക്കുമുമ്പ് സുഹൃത്തിനൊപ്പം രാഖില്‍ ബീഹാറില്‍ പോയിരുന്നുവെന്നു സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.
ഏതാനും ദിവസം ഇവിടെ തങ്ങിയതായാണ് വിവരം. ഇക്കാര്യങ്ങളിലെല്ലാം അന്വേഷസംഘം വ്യക്തതവരുത്തിയേക്കും.