ബ്രൂസ് ലീയുടെ മരണത്തിലെ വില്ലനാര് ? ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞത്‌ ​പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കെ ഒ​രു ദി​നം കൊ​ണ്ട്….

ആ​യോ​ധ​ന ക​ല​യു​ടെ അ​വ​സാ​ന വാ​ക്കാ​യി ലോ​കം വാ​ഴ്ത്തി​പ്പാ​ടു​ന്ന​ത് ഒ​രാ​ളു​ടെ പേ​രാ​ണ്. ബ്രൂ​സ് ലീ. ​പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കെ ഒ​രു ദി​നം കൊ​ണ്ട് ലീ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു.

മ​രി​ക്കു​ന്പോ​ൾ അ​ദേ​ഹ​ത്തി​ന് 32 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഇ​ത്ര ചെ​റു​പ്പ​ത്തി​ൽ ത​ന്നെ, അ​തും ആ​യോ​ധ​ന ക​ല​യി​ലും മെ​യ്‌​വ​ഴ​ക്ക​ത്തി​ലും പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത ലീ​യു​ടെ മ​ര​ണം പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി.

ലീ ​മ​രി​ച്ച് 48 വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ പു​തി​യ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പ​ഴ​യ ക​ത്തു​ക​ളു​ടെ രൂ​പ​ത്തി​ൽ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

ബ്രൂ​സ് ലീ​യു​ടെ അ​കാ​ല മ​ര​ണം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം നി​മി​ത്ത​മാ​യി​രു​ന്നോ?. അ​തെ എ​ന്നാ​ണ് അ​ടു​ത്തി​ടെ പു​റ​ത്താ​യ ക​ത്തു​ക​ളി​ലെ ഞെ​ട്ടി​പ്പി​ക്കു​ന്ന വ​രി​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ലീ​യു​ടെ സു​ഹൃ​ത്തും ന​ട​നു​മാ​യ റോ​ബ​ർ​ട്ട് ബേ​ക്ക​റി​ന് എ​ഴു​തി​യ ക​ത്തു​ക​ളി​ലാ​ണ് ലീ​യു​ടെ മ​യക്കു​മ​രു​ന്ന് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ചി​ല കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ല​ഹ​രി തേ​ടി​യു​ള്ള ക​ത്തു​ക​ൾ

അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ന​ട​ന്ന ഹെ​റി​റ്റേ​ജ് ലേ​ലം വ​ഴി വി​റ്റ ക​ത്തു​ക​ളി​ൽ​നി​ന്നാ​ണ് ലീ ​മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്ന ര​ഹ​സ്യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ലീ​യും റോ​ബ​ർ​ട്ട് ബേ​ക്ക​റു​മാ​യി 40-ല​ധി​കം ക​ത്തി​ട​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 160,000 ഡോ​ള​റി​നാ​ണ് ഈ ​ക​ത്തു​ക​ൾ ലേ​ല​ത്തി​ൽ പോ​യ​ത്.

മു​ൻ​പ് ത​ന്നെ ലീ ​മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​ന് സ്ഥി​രീ​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ത്ത് പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് വ​ന്നി​രി​ക്കു​ക​യാ​ണ്.

“”ഏ​തു കാ​ല​ത്തെ​യും ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ആ​യോ​ധ​നാ ക​ലാ വി​ദ​ഗ്ധ​നാ​ണ് ബ്രൂ​സ് ലീ. ​ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ പോ​പ്പ് ക​ൾ​ച്ച​ർ ഐ​ക്ക​ണും ബ്രൂ​സ് ലീ ​ത​ന്നെ​യാ​ണ്.

എ​ന്നാ​ൽ അ​ദേ​ഹ​ത്തി​ന്‍റെ ക​ത്തു​ക​ൾ വ​ള​രെ ര​ഹ​സ്യാ​ത്മ​ക​വും സ്ഫോട​നാ​ത്മ​ക​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന​വ​യാ​ണ്.” ഹെ​റി​റ്റേ​ജ് ലേ​ല​ത്തി​ന്‍റെ വ​ക്താ​വ് പ​റ​ഞ്ഞു.

ക​ത്തി​ലെ ഹാ​ഷ്, കോ​ക്ക്

1993 ൽ 52 ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് റോ​ബ​ർ​ട്ട് ബേ​ക്ക​ർ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്രൂ​സ് ലീ​യു​ടെ നി​ര​വ​ധി ക​ത്തു​ക​ളാ​ണ് ലേ​ല​ത്തി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ഒ​രു സി​നി​മ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി കോ​ക്ക് (കൊ​ക്കെ​യ്ൻ) ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ദേ​ഹം എ​ഴു​തി: “ന​ര​ക​ത്തി​ലെ ക​ല്ലു​പോ​ലെ​യാ​ണ്, പ​ക്ഷേ വ​രാ​നി​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി ഞാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു … ചി​ല​പ്പോ​ൾ കോ​ക്ക് സ​ഹാ​യി​ക്കും…’

മ​റ്റൊ​രു ക​ത്തി​ൽ അ​ദേ​ഹം എ​ഴു​തി: “കോ​ക്ക് (വ​ലി​യ അ​ള​വി​ൽ),” “എ​സി​ഐ​ഡി (ന്യാ​യ​മാ​യ അ​ള​വി​ൽ)”, “ഹാ​ഷ് അ​ല്ലെ​ങ്കി​ൽ ഗ്രാ​സ്” എ​ന്നി​വ​യ്ക്കൊ​പ്പം “സൈ​ലോ​സി​ബി​ൻ”(​മാ​ജി​ക് മ​ഷ്റൂം).

തു​ട​രും.

Related posts

Leave a Comment