ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഗ്രൂപ്പ് എയിൽ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 മീറ്റർ എന്ന യോഗ്യതാ മാര്‍ക്ക് താരം മറികടന്നു.
ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. 85.64 മീറ്റർ എറിഞ്ഞ ജർമനിയുടെ ജോഹന്നാസ് വെറ്ററും 84.50 മീറ്റർ എറിഞ്ഞ ഫിൻലൻഡിന്റെ ലസ്സി എറ്റെലാറ്റലോയും ഫൈനൽസിന് യോഗ്യത നേടി.
ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ ശിവ്പാൽ സിംഗ് മത്സരിക്കാനിറങ്ങുന്നുണ്ട്.