പാർട്ടി പ്രവർത്തനത്തിലെ പാരമ്പര്യം കണക്കിലെടുത്തു; എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റിനടത്തിയ സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വി​നെ പുറത്താക്കാതെ ത​രം​താ​ഴ്ത്തൽ മാത്രം


കൊ​ച്ചി: സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വി​നെ സി​പി​എം ബ്രാ​ഞ്ചി​ലേ​ക്കു ത​രം​താ​ഴ്ത്തി. ഹെ​ഡ് ലോ​ഡ് വ​ര്‍​ക്കേ​ഴ്‌​സ് സം​സ്ഥാ​ന നേ​താ​വും സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും തൃ​പ്പൂ​ണി​ത്തു​റ ഏ​രി​യാ ക​മ്മറ്റി​യം​ഗ​വു​മാ​യ എം.​പി. സാ​ജു​വി​നെ​യാ​ണു ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത്.

തി​രു​വാ​ങ്കു​ള​ത്തെ ഹെ​ഡ് ലോ​ഡ് വ​ര്‍​ക്ക​റും യൂ​ണി​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്ന എം.​പി. സാ​ജു യൂ​ണി​യ​ന്‍ ഫ​ണ്ടി​ല്‍​നി​ന്നും എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ തി​രു​വാ​ണി​യൂ​ര്‍ സ്വ​ദേ​ശി ടി.​കെ. കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ 25ന് ​ന​ട​ന്ന ജി​ല്ലാ ക​മ്മ​റ്റി​യി​ലാ​ണു വ​ന്ന​ത്. എം.​സി. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴം​ഗ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും നീ​ണ്ടു പോ​യ​തി​നു ജി​ല്ലാ ക​മ്മറ്റി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ത്തിയത്.

ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ജി​ല്ലാ ക​മ്മറ്റി​യം​ഗ​ങ്ങ​ളാ​യ 42 പേ​രി​ല്‍ 40 പേ​രും സാ​ജു​വി​ന് എ​തി​രാ​യ​പ്പോ​ള്‍ ബാ​ക്കി ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണു സാ​ജു​വി​നെ പി​ന്തു​ണ​ച്ച​ത്. 40 പേ​രും എം.​പി. സാ​ജു​വി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

ക​മ്മറ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ന്‍ സാ​ജു​വി​ന്‍റെ പാ​ര്‍​ട്ടി​യി​ലെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്തു പു​റ​ത്താ​ക്ക​ല്‍ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ക​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി എം.​പി. സാ​ജു​വി​നെ ബ്രാ​ഞ്ചി​ലേ​ക്കു മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പീ​പ്പി​ള്‍​സ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം കൂ​ടി​യാ​യി​രു​ന്ന എം.​പി. സാ​ജു​വി​ന് ഇ​നി തി​രു​വാ​ങ്കു​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം സൗ​ക​ര്യ​പ്ര​ദ​മാ​യ ബ്രാ​ഞ്ചി​ലേ​ക്കു മാ​റേ​ണ്ടി​വ​രും. സി​ഐ​ടി​യു​വി​ന്‍റെ മേ​ഖ​ല​യി​ലെ ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്നു എം.​പി. സാ​ജു.

Related posts

Leave a Comment