തൊഴിലില്ലെന്ന പരാതി ഇനി ഉണ്ടാവരുത്; ‍യുവാക്കൾക്ക് തൊഴിൽ നൽകാൻ യുവസഹകര ണസംഘം;സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത്


കോ​ട്ട​യം: യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തേ​ത് കോ​ട്ട​യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കോ​ട്ട​യം യു​വ​ജ​ന സം​രം​ഭ​ക സ​ഹ​ക​ര​ണ സം​ഘം ക്ലി​പ്തം ന​മ്പ​ര്‍ കെ 1232 ​എ​ന്ന പേ​രി​ല്‍ കോ​ട്ട​യം ആ​സ്ഥാ​ന​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ്ര​കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. വി​ദ്യാ​സ​മ്പ​ന്ന​രും തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​രു​മാ​യ യു​വാ​ക്ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​ര​മാ​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​യ​മ​സ​ഭ​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലും സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​ പ​രി​പാ​ടി​യി​ലും ഉ​ള്‍​പ്പെ​ട്ട പ​ദ്ധ​തി​യാ​ണ് യു​വ​ജ​ന സം​രം​ഭ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍.

മു​ഴു​വ​ന്‍ സം​ഘ​ങ്ങ​ള്‍​ക്കു​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് പ്ര​ത്യേ​ക നി​യ​മാ​വ​ലി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി, ഐ​ടി, വ്യ​വ​സാ​യം, സേ​വ​ന മേ​ഖ​ല എ​ന്നി​വ​യി​ല്‍ സം​രം​ഭം തു​ട​ങ്ങാ​നു​ള്ള ആ​ശ​യ​വും ഓ​ഹ​രി​ത്തു​ക​യു​മു​ള്ള 45 വ​യ​സു തി​ക​യാ​ത്ത യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സം​ഘ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം

. 75 കോ​ടി രൂ​പ​യാ​ണ് സം​ഘ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ഓ​ഹ​രി മൂ​ല​ധ​നം. ഓ​ഹ​രി​ക​ള്‍, പ്ര​വേ​ശ​ന ഫീ​സ്, എ ​ക്ലാ​സ് അം​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ്ഥി​ര നി​ക്ഷേ​പം, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വാ​യ്പ​ക​ളും ധ​ന​സ​ഹാ​യ​വും, സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി, ഗ്രാ​ന്‍റ്, ര​ജി​സ്ട്രാ​ര്‍ അം​ഗീ​ക​രി​ച്ച മ​റ്റു ഫ​ണ്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് സം​ഘ​ത്തി​ന്‍റെ ഫ​ണ്ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ആ​ദ്യ സം​ഘ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ട്ട​യം സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ​ന്‍. അ​ജി​ത്കു​മാ​ര്‍ സം​ഘ​ത്തി​ന്‍റെ ചീ​ഫ് പ്ര​മോ​ട്ട​ര്‍ കെ.​ആ​ര്‍. അ​ജ​യ്ക്ക് കൈ​മാ​റി. കോ​ട്ട​യം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം.​രാ​ധാ​കൃ​ഷ്ണ​നും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment