ഡെറാഡൂണ്‍: ജീവിതത്തെ ആകെ തകിടംമറിച്ചുകളയുന്ന ഭൂകമ്പങ്ങളെ ഭയക്കാത്തവരില്ല. അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലാണ് ഭൂകമ്പങ്ങൾ ഏറെ വിനാശകാരിയാവുന്നത്. എന്നാൽ ഭൂകമ്പം ഉണ്ടാവുന്നത് നേരത്തെ അറിയാൻ കഴിഞ്ഞാലോ. അതും സ്വന്തം മൊബൈൽ ഫോണിൽ.
അത്തരത്തിലൊരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് റൂർക്കി ഐഐടി. ഉത്തരാഖണ്ഡ ഭൂകമ്പ് അലേർട്ട് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനാണ് റൂർക്കി പുറത്തിറക്കിയിരിക്കുന്നത്. ഭൂകമ്പം മുൻകൂട്ടി അറിയുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ആപ്പാണിത്.
ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതിനാകും. അപകടസാധ്യത ലഭിച്ച് കഴിഞ്ഞാലുടന്‍ ആ പ്രദേശത്തെ ജനങ്ങളുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും.
റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ജപ്പാന്, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇതിന് സമാനമായ ഭൂചലന മുന്നറിയിപ്പ് ഉപകരണങ്ങളുണ്ട്.
200ഓളം സെന്‍സറുകളാണ് ഇതിനായി പ്രത്യേകം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പത്തിന് മുന്നോടിയായി ഉണ്ടാകുന്ന പ്രത്യേകതരം തരംഗങ്ങളെ തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും. ഭൂചലന സാദ്ധ്യത കൂടുതലുള്ള ഹിമാലയന്‍ മേഖലകളിലായാണ് സെന്‍സറുകള്‍ കൂടുതലായും സ്ഥാപിച്ചിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 5.5ന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പ മുന്നറിയിപ്പുകളാകും ആപ്പ് വഴി നല്‍കുക.
സെന്‍സറുകളിലൂടെ ഓരോ സ്ഥലത്തേയും തരംഗങ്ങളെ പിടിച്ചെടുക്കും. ഐഐടി റൂര്‍ക്കി ആകും ഇതിന്റെ യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ഈ തരംഗങ്ങളെ പഠനവിധേയമാക്കാനായി പ്രത്യേക അല്‍ഗോരിതം തയാറാക്കിയിട്ടുണ്ട്.
ഭൂകമ്പം എത്രത്തോളം കാഠിന്യമുള്ളതായിരിക്കും, ഏതൊക്കെ സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കാന്‍ സാധിക്കും.ആപ്പ് വഴി ജനങ്ങള്‍ക്ക് സന്ദേശമെത്തിയാലുടന് തന്നെ ടൈമര്‍ ഉപയോഗിച്ചുള്ള കൗണ്ട് ഡൗണും ആരംഭിക്കും. ഇതോടെ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായി കൃത്യമായ സമയവും ലഭിക്കുന്നു.
കൗണ്ട് ഡൗണ്‍ അവസാനിക്കുമ്പോള്‍ ആപ്പില്‍ തന്നെ സഹായം വേണമെന്നോ, സുരക്ഷിതനാണെന്നോ കാണിക്കാന്‍ അവസരം ഉണ്ട്. സഹായം ആവശ്യമാണെന്ന് രേഖപ്പെടുത്തിയ ആളുകളെ കുറിച്ചുള്ള സന്ദേശം ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരിലേക്ക് കൈമാറും.