പത്തനംതിട്ട: കുടുംബ പ്രശ്നത്തിൽ ഭർതൃ മാതാവ് നൽകിയ പരാതി പ്രകാരം സ്റ്റേഷനിലേക്കു വിളിപ്പിച്ച ഭർത്താവിനെ പോലീസ് മർദിച്ചതായും മൂക്കിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടായതായും ജില്ലാ പോലീസ് മേധാവിക്കു പരാതി.
കൊടുമൺ തടത്തിൽ പുത്തൻവീട്ടിൽ ഗ്രേസിയാണ് പരാതി നൽകിയത്. നിസാരമായ കുടുംബവഴക്ക് പെരുപ്പിച്ചു കാട്ടി ഭർതൃമാതാവിനെ പരാതി നൽകാൻ പ്രേരിപ്പിച്ചത് രണ്ടു പഞ്ചായത്തംഗങ്ങളാണ്.
പരാതി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാനാണെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഭർത്താവിന്റെ മുഖത്തും നടുവിനും പോലീസ് ഇൻസ്പെക്ടർ മർദിക്കുകയായിരുന്നു.
ഭർത്താവിനെ മർദിച്ചു നടക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും ഗ്രേസി പറഞ്ഞു.