കൂടുതല്‍ ദുരൂഹത, കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു, തകരുന്നതിനു മുമ്പ് വിമാനം നിയന്ത്രിച്ചത് അജ്ഞാതന്‍?

_90577865_09583f30-fd68-468d-8714-70e80ad0e0beരണ്ടുവര്‍ഷം മുമ്പ് ബെയ്ജിംഗില്‍ നിന്നു മലേഷ്യയിലെ കുലാലംപുരിലേക്കു പറന്ന എംഎച്ച് 370 വിമാനം കാണാതായതിനു പിന്നിലെ ദുരൂഹതകള്‍ വീണ്ടും കനക്കുന്നു. വിമാനം തകരുന്നതിനു മുമ്പ് നിയന്ത്രണവിധേയമായിരുന്നുവെന്നും വെള്ളത്തില്‍ ഇടിച്ചിരുന്നതായും വിമാന അപകടങ്ങള്‍ വിശകലനം ചെയ്യുന്ന കനേഡിയന്‍ വിദഗ്ധന്‍ ലാറി വേന്‍സ് വ്യക്തമാക്കി.

ഒരു വര്‍ഷത്തിനുശേഷം ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്ക്കര്‍ തീരത്ത് വിമാനച്ചിറകുകള്‍ കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ ഇടിക്കുന്നതിന് മുമ്പ് വിമാനം നിയന്ത്രണ വിധേയമായിരുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സമയത്താണ് ഫല്‍പിറോണ്‍ ചിറകുകള്‍ വിടര്‍ത്തുക. പൈലറ്റിന് മാത്രമേ ഈ സ്വിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അസാധാരണമായ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടാകാം. ഒരുപക്ഷേ വിമാനം പറത്താന്‍ കഴിവുള്ള ഒരു അജ്ഞാതന്റെ സാന്നിധ്യം ഉറപ്പിക്കാം. വിമാനം റാഞ്ചാനുള്ള ശ്രമമായിരിക്കാം ഇതിനു പിന്നില്‍- വേന്‍സ് വിശദീകരിക്കുന്നു.

വിമാനം തകരുന്നതിനു മുമ്പ് വെള്ളത്തിനു മുകളിലൂടെ ഓടിച്ചുവെന്നത് വ്യക്തമാണെന്നും വേന്‍സ് വിശദീകരിക്കുന്നു. കനേഡിയന്‍ വ്യോമയാന സുരക്ഷ ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു വേന്‍സ്. ലോകത്തുടനീളം നടന്ന 200ഓളം വിമാന ദുരന്തങ്ങളുടെ അന്വേഷണത്തിന് നേതൃത്വം നല്കിയിട്ടുണ്ട്.

Related posts