ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ച നടി ശ്രദ്ധ കപൂറിന്റെ പ്രണയവാര്‍ത്തയാണ്.
ശ്രദ്ധ കപൂര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. സംഭവങ്ങളുടെ തുടക്കം സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറല്‍ ഭയനിയുടെ ഒരു പോസ്റ്റായിരുന്നു.
മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ നിന്നു പുറത്തേക്ക് വരുന്ന ശ്രദ്ധയുടെ ചിത്രമായിരുന്നു ഫോട്ടോഗ്രാഫര്‍ പങ്കുവച്ചത്.
ചിത്രത്തില്‍ തന്റെ മൊബൈല്‍ ഫോണില്‍ നോക്കി ചിരിച്ചു കൊണ്ട് നടന്നു വരുന്ന ശ്രദ്ധ കപൂറിനെയായിരുന്നു കാണാന്‍ സാധിച്ചത്.
ഈ ചിത്രത്തിന് നല്‍കിയിരുന്ന ക്യാപ്ഷന്‍ മുംബൈയിലെ ലൊക്കേഷനില്‍ നിന്നു പുറത്തേക്ക് വരുന്ന ശ്രദ്ധ കപൂര്‍.
തന്റെ ഫോണില്‍ നോക്കി നാണത്തോടെ ചിരിച്ചു കൊണ്ടാണ് ശ്രദ്ധ നടന്നു വരുന്നത്. ആരോടൊ സംസാരിക്കുകയാണ് എന്നായിരുന്നു.
മൂന്ന് ലവ് ഇമോജികളായിരുന്നു ശ്രദ്ധ സംസാരിക്കുന്ന വ്യക്തിയുടെ പേരിന് പകരം നല്‍കിയിരുന്നത്. പിന്നാലെ അവര്‍ നടത്തിയ ചാറ്റ് എന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.
എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് വ്യക്തമായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയായിരുന്നു.
ചിത്രത്തില്‍ ശ്രദ്ധയുടെ കൈയിലുള്ള ഫോണും ചിത്രത്തിലുള്ള ഫോണും വേറെ വേറെയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു. ചാറ്റ് ഫോട്ടോഷോപ്പ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു.
ഈ ചെയ്തത് നാണം കെട്ട പ്രവര്‍ത്തിയാണെന്നും വൈറല്‍ ആകാന്‍ വേണ്ടി എന്ത് തരംതാണ പ്രവര്‍ത്തിയും കാണിക്കാമെന്നാണോ കരുതിയിരിക്കുന്നത്, അല്‍പ്പമെങ്കിലും നാണം കാണിക്കുവെന്നെല്ലാമായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
ഇതൊരു തമാശയായിരുന്നുവെങ്കില് വളരെ മോശം തമാശയാണെന്നും സത്യമാണെങ്കില്‍ ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്.
എങ്ങനെ ന്യായീകരിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പലപ്പോഴും ഇതിന്റെയൊക്കെ ഉറവിടങ്ങള്‍ ചിലരുടെ കഥ മെനയാനുള്ള കഴിവും തെറ്റിദ്ധാരണകളുമൊക്കെയായിരിക്കും.
പലപ്പോഴും തെറ്റായ ഗോസിപ്പ് വാര്‍ത്തകള്‍ താരങ്ങള്‍ക്ക് വലിയ വിനയായി മാറുന്നുണ്ട്.
ഇന്നത്തെ കാലത്ത് ഇത്തരം തെറ്റായ പ്രചരണങ്ങളെ സോഷ്യല്‍ മീഡിയ ശക്തമായി നേരിടുന്നതും കാണാം. അതാണിപ്പോള്‍ ബോളിവുഡില്‍ കാണുന്നത്.