ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ പേര് കേന്ദ്ര സർക്കാർ മാറ്റി. ഇനി മുതൽ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലാകും പുരസ്കാരം അറിയപ്പെടുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അറിയിച്ചു.
നിരവധി പേരാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഒളിംപിക്സിൽ പുരുഷന്മാർ വെങ്കലവും വനിതകൾ നാലാം സ്ഥാനവും നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
മേജൻ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം എന്ന പേരിലാകും ഇനി രാജ്യത്തെ പരമോന്നത കായിക ബഹുമതി അറിയപ്പെടുക.
കോണ്ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ പേര് പുരസ്കാരത്തിൽ നിന്നൊഴിവാക്കി എന്ന രാഷ്ട്രീയ തീരുമാനം കൂടി ഇക്കാര്യത്തിൽ കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്.