കണ്ണൂർ: പതിനഞ്ച് വയസുകാരിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾക്കെതിരെ ചക്കരക്കല്ല് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിയെ ഇയാൾ ഫോണിൽ വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയും ശല്യപെടുത്തുകയും ചെയ്തതിനാണ് കേസ്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൊബൈൽ നമ്പർകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇതിന്റെ ലൊക്കേഷൻ കിട്ടിയാൽ മാത്രമേ പ്രതിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.