സ്ത്രീ​ധ​ന പീ​ഡ​നങ്ങളിൽ കു​റ്റ​വാ​ളി​ക​ളോ​ട് യാതൊരു  ദാ​ക്ഷി​ണ്യ​മി​ല്ല; ലിം​ഗ​നീ​തി​യും സ​മ​ത്വ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഗവൺമെന്‍റിനുള്ളതെന്ന് മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളോ​ടും കു​റ്റ​വാ​ളി​ക​ളോ​ടും യാ​തൊ​രു ദാ​ക്ഷി​ണ്യ​വും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

2021 ജൂ​ണ്‍ 21- ന് ​ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട എ​സ്. വി. ​വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വാ​യ എ​സ്.​കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വ്വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു വി​ട്ട​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. സം​സ്ഥാ​ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കൊ​ല്ലം റീ​ജ്യ​ണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്നു കി​ര​ണ്‍ കു​മാ​ര്‍.

സാ​മൂ​ഹ്യ​വി​രു​ദ്ധ​ത​യും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​വും പെ​രു​മാ​റ്റ ദൂ​ഷ്യ​വും വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ യും ​മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും അ​ന്ത​സി​നും സ​ല്‍​പ്പേ​രി​നും ക​ള​ങ്കം വ​രു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ 1960-ലെ ​കേ​ര​ളാ സി​വി​ല്‍ സ​ര്‍​വ്വീ​സ് ച​ട്ടം പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ്ത്രീ​ധ​നം കൊ​ടു​ക്കാ​നും വാ​ങ്ങാ​നും പാ​ടി​ല്ല എ​ന്ന 1960-ലെ ​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളി​ലെ 93(ഇ)​യു​ടെ ലം​ഘ​ന​വും ഈ ​കേ​സി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്.

എ​സ്. കി​ര​ണ്‍ കു​മാ​റി​നെ ജൂ​ണ്‍ 22ന് ​അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ര്‍​വ്വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും 45 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്- ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​റ​യു​ന്നു.

ലിം​ഗ​നീ​തി​യും സ​മ​ത്വ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് എ​ല്‍.​ഡി.​എ​ഫ് സ​ര്‍​ക്കാ​രി​നു​ള്ള​തെ​ന്നും സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​മാ​യാ​ണ് ഇ​പ്പോ​ള്‍ കേ​ര​ളം മു​ന്‍​പോ​ട്ടു പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.

 

 

 

Related posts

Leave a Comment