തൃപ്പൂണിത്തുറ: മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. എരൂർ മാത്തൂർ റെയിൽപ്പാലത്തിന് കിഴക്ക് വശം അരഞ്ഞാലിൽ റോഡിൽ കൈതളായിൽ ശ്രീധരമേനോന്റെ മകൻ സേതുമാധവനെയാണ് (58) കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വീടിനുള്ളിലെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മുറിയിൽ കാര്യമായ നാശമുണ്ടായിട്ടില്ല.
ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മകനും മറ്റൊരിടത്താണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഇയാളെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണത്തിലായിരുന്നു.
ഭവൻസ് സ്കൂളിലെ അറ്റൻഡറായിരുന്നു. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.