സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡി​ട്ടി​ട്ട് ഇന്നേയ്ക്ക് ഒ​രു വ​ർ​ഷം; ഇ​തു​വ​രെ​യു​ള്ള ഇ​ടി​വ് 16.5 ശ​ത​മാ​നം; ഇ​ന്നും വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു


റോ​ബി​ന്‍ ജോ​ര്‍​ജ്
കൊ​ച്ചി: സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ട് ഇ​ന്നേ​യ്ക്കു ഒ​രു വ​ര്‍​ഷം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന്‍ വി​ല 42,000 രൂ​പ​യി​ലും എ​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

ഈ ​നി​ല​വാ​ര​ത്തി​ല്‍​നി​ന്നു ഇ​തു​വ​രെ 16.5 ശ​ത​മാ​ന​മാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞ​ത്. ഗ്രാ​മി​ന് 865 രൂ​പ​യു​ടെ​യും പ​വ​ന് 6,920 രൂ​പ​യു​ടെ​യും കു​റ​വു​ണ്ടാ​യി.

ഇ​ന്നു സ്വ​ര്‍​ണ വി​ല ഗ്രാ​മി​ന് 75 രൂ​പ കു​റ​ഞ്ഞ് 4,385 രൂ​പ​യും പ​വ​ന്‍ വി​ല 600 കു​റ​ഞ്ഞ് 35,080 രൂ​പ​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1763 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 74.17 രൂ​പ​യി​ലു​മാ​ണ്. ഒ​രു കി​ലോ​ഗ്രാം ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്കാ​ക​ട്ടെ 47ല​ക്ഷം രൂ​പ​യി​ലാ​ണ്.

2020 ഓ​ഗ​സ്റ്റ് ഏ​ഴി​ന് സ്വ​ര്‍​ണ വി​ല എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 2,080 ഡോ​ള​റി​ലാ​യി​രു​ന്നു. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 74.85 രൂ​പ​യും. ത​ങ്ക​ക്ക​ട്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 57 ല​ക്ഷം രൂ​പ​യു​മാ​യി​രു​ന്നു.

Related posts

Leave a Comment