കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ മൊബൈൽ നമ്പൻ ഔദ്യോഗിക നമ്പറാക്കിയതിന് പിന്നാലെ ബൈക്കിന്റെ നമ്പറും ഔദ്യോഗിക കാറിന്റെ നമ്പറാക്കി കെ.കെ. രമ എംഎൽഎ.
കെഎൽ 18എ 6395 എന്ന ടിപിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പറാണ് രമയുടെ പുതിയ ഔദ്യോഗിക കാറിന് അനുവദിച്ചു കിട്ടിയത്.
കെഎൽ 18എ 6395 എന്ന ടിപിയുടെ ബൈക്ക് നാട്ടുകാർക്കെല്ലാം സുപരിചിതമായിരുന്നു. ടിപി വെട്ടേറ്റു മരിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ഈ ബൈക്ക് ഉണ്ടായിരുന്നു.
കെ.കെ. രമ എംഎൽഎയായശേഷം സഞ്ചരിക്കാൻ വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ ഈ നമ്പർ തന്നെ വേണമെന്നായിരുന്നു തീരുമാനം.
ടി.പിയുടെ മൊബൈൽ നമ്പറായിരുന്ന 9447933040 ആണ് രമയുടെ ഔദ്യോഗിക നമ്പറായി ഉപയോഗിക്കുന്നത്.
ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ എന്നാണ് മൊബൈൽ നമ്പർ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞത്.