ഓംലെറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ദോശ, പൊറോട്ട, കപ്പബിരിയാണി തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും ഓംലെറ്റ് അകത്താക്കുന്നത് ഭക്ഷണ പ്രിയരുടെ രീതിയാണ്.
താറാവ്, കോഴി മുട്ടകൊണ്ടുള്ള ഓംലെറ്റാണ് സാധാരണ ലഭ്യമായിട്ടുള്ളത്. രൂചി കൂടാൻ ഉപ്പും കുരുമുളകും വിതറിയാണ് ഓംലെറ്റ് തയാറാക്കുന്നത്.
എന്നാൽ ഫാന്റ ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? ഗുജറാത്തിലെ സൂറത്തിൽ ഫാന്റ ചേർത്ത ഓംലെറ്റ് ആണ് വിൽക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 250 രൂപയാണ് ഈ ഫാന്റ ഓംലെറ്റിന്റെ വില.
ഓംലെറ്റിന് ഇത്രയും വിലയുള്ളതിന്റെ കാരണം തേടിയാണ് കൂടുതൽ കമന്റുകളും. ഓംലെറ്റിൽ വില കൂടിയ ഐറ്റങ്ങളൊന്നും ചേർക്കുന്നില്ലെന്നാണ് ചിലരുടെ കമന്റ്. 70 രൂപ ചിലവുള്ള ഓംലെറ്റാണ് 250 രൂപയ്ക്ക് വിൽക്കുന്നതെന്നാണ് ചിലർ കണക്കുകൾ സഹിതം കമന്റ് ചെയ്യുന്നത്.