പുതുക്കാട്: ആമസോണിൽ 4000 രൂപയുടെ കളിപ്പാട്ടം ഓർഡർ ചെയ്ത വേലൂപ്പാടം സ്വദേശിക്കു ലഭിച്ചത് രണ്ടു പാക്കറ്റ് ബിസ്ക്കറ്റ്. വേലൂപ്പാടം അടാട്ടുകാരൻ ബിജുവാണു കബളിപ്പിക്കപ്പെട്ടത്.
ഈ മാസം ഒന്നിനാണു ബിജു ഓഫീസ് അഡ്രസിൽ 4000 രൂപ വിലയുള്ള ഡ്രോണ്‍ ആമസോണിലൂടെ ബുക്ക് ചെയ്തത്.കഴിഞ്ഞ ദിവസമാണ് ഉൽപന്നം ബിജുവിനു ലഭിച്ചത്.
വീട്ടിലെത്തി ബോക്സ് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളിൽ ഡ്രോണിനു പകരം 10 രൂപ വിലയുള്ള രണ്ടു പാക്കറ്റ് ബിസ്ക്കറ്റ് ലഭിച്ചത്. ആമസോണ്‍ കസ്റ്റമർ കെയറിലേക്കു ബിജു പരാതി സമർപ്പിച്ചു.