മുറിയിലും കുളിമുറിയിലും കണ്ടത് ദേവികയുടെ രക്തമെങ്കിൽ,  തുങ്ങി മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്കൾ; ദേവികയെക്കുറിച്ച് ഭർത്താവും അമ്മായിയച്ഛനും പറഞ്ഞതിങ്ങനെ…​

ഇ​ടു​ക്കി : നെ​ടു​ങ്ക​ണ്ടം ചേ​ന്പ​ള​ത്തി​നു സ​മീ​പം ക​വു​ന്തി​യി​ൽ യു​വ​തി​യെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ട്ട​പ്പ​ന ഡി​വൈ​ എ​സ്പി നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക​വു​ന്തി മ​ണി​കെ​ട്ടാ​ൻ​പൊ​യ്ക​യി​ൽ അ​ർ​ജു​ന്‍റെ ഭാ​ര്യ ദേ​വി​ക(24)​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ക ഭ​ർ​തൃ​വീ​ട്ടി​ൽ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡ​നം ഏ​റ്റി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ദേ​വി​കു​ളം സ​ബ്ജ​യി​ലി​ലെ വാ​ർ​ഡ​നാ​ണ് ദേ​വി​ക​യു​ടെ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ.

നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ദേ​വി​ക. രാ​ത്രി ശു​ചി​മു​റി​യി​ൽ പോ​യ ഇ​വ​ർ തി​രി​കെ​യെ​ത്താ​ൻ വൈ​കി​യ​പ്പോ​ൾ ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.ദേ​വി​ക മ​രി​ച്ച ദി​വ​സം മു​റി​ക്കു​ള്ളി​ൽ ക​സേ​ര​ക​ളും ശു​ചി​മു​റി​യു​ടെ വാ​തി​ലും ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ദേ​വി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ളി​മു​റി​യി​ലും അ​ടു​ത്തു​ള്ള മു​റി​യി​ലും ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ദേ​വി​ക​യു​ടേത് ത​ന്നെ​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. നേ​ര​ത്തെ​യും സം​ഭ​വ ദി​വ​സ​വവും ഇ​വ​രു​ടെ വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​നു ശേ​ഷം വ​ഴ​ക്കു പ​തി​വാ​യി​രു​ന്നെ​ന്ന് ദേ​വി​ക ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ചി​രു​ന്നു. നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ദേ​വി​ക പ​തി​വാ​യി പ​റ​ഞ്ഞി​രു​ന്ന​താ​യി ഭ​ർ​ത്താ​വ് അ​ർ​ജു​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഭ​വ ദി​വ​സ​വും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞ​താ​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​തെ​ച്ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​യ​താ​യും ഇ​യാ​ൾ പ​റ​ഞ്ഞു. ദേ​ഷ്യം തീ​ർ​ക്കാ​ൻ ക​സേ​ര​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തെ​ങ്കി​ലും ദേ​വി​ക​യെ ഉ​പ​ദ്ര​വി​ച്ചി​ല്ലെ​ന്നാ​ണ് അ​ർ​ജു​ൻ പ​റ​ഞ്ഞ​ത്.

ഇ​തി​നി​ടെ മ​ര​ണ വി​വ​രം നേ​ര​ത്തെ അ​റി​യി​ക്കാ​ത്ത​തി​ലും പെ​ട്ടെ​ന്നു ത​ന്നെ മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ദേ​വി​ക​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, വ​ന​ിത ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തി​നാ​ൽ അ​മ്മാ​വ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ദേ​വി​ക ക​ഴി​ഞ്ഞി​രു​ന്ന​ത്.

Related posts

Leave a Comment