മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ രാ​ജ്യ​ത്ത് പു​തി​യ  രോ​ഗി​ക​ളി​ൽ നേ​രി​യ കു​റ​വ്; 35,499 പു​തി​യ രോ​ഗി​ക​ൾ,447 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ രാ​ജ്യ​ത്ത് പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ്. ശ​നി​യാ​ഴ്ച അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ നാ​ലു ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ രോ​ഗി​ക​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​യി തു​ട​രു​ക​യാ​ണ്. മു​ൻ ആ​ഴ്ച​ത്തേ​ക്കാ​ൾ ഒ​രു​ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് കേ​ര​ള​ത്തി​ലെ രോ​ഗി​ക​ൾ.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്ത് 35,499 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. 447 പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 4.28 ല​ക്ഷ​മാ​യി. അ​തേ​സ​മ​യം നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,02,188 ആ​യി കു​റ​ഞ്ഞു.

രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ ദ്രു​ത​ഗ​തി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 51.45 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

തൊ​ട്ടു​മു​ന്നി​ലെ ആ​ഴ്ച ഇ​ത് 48.26 ല​ക്ഷ​മാ​യി​രു​ന്നു. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ ഓ​രോ ഡോ​സ് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കു​ന്ന​താ​യി ഐ​സി​എം​ആ​ർ പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്.

 

Related posts

Leave a Comment