ഈ ഇത്തിരിക്കുഞ്ചൻ കാന്തരികൾ കാണക്കേട് തന്നെ..! എങ്കിലും മുക്കം ആനയാംകുന്നിലെ ഇവൻ ആളൊരു സ്പെഷലാണ് കേട്ടോ…

മു​ക്കം: ഒ​റ്റ നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ ന​ല്ല എ​രി​വു​ള്ള കാ​ന്താ​രി​മു​ള​ക്. പ​ക്ഷെ ക​ഴി​ച്ചാ​ൽ ക​ഴി​ച്ച​വ​ർ​ക്ക് അ​മ​ളി​പ​റ്റു​മെ​ന്നു​റ​പ്പ്. കാ​ന്താ​രി​മു​ള​ക് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ന​ല്ല​ എ​രി​വു​ണ്ടാ​വു​മെ​ന്നാ​ണ​ല്ലോ ധാ​ര​ണ.

എ​ന്നാ​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് പ​ള്ളി​ക്ക​ര ഷം​സു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ൽ ആ ​ധാ​ര​ണ മാ​റും.​എ​രി​വി​ല്ലാ​ത്ത കാ​ന്താ​രി​മു​ള​കും കി​ട്ടും ഇ​വി​ടെ.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് താ​നെ മു​ള​ച്ച് ഉ​ണ്ടാ​യ​താ​ണ് എ​രി​വി​ല്ലാ​ത്ത കാ​ന്താ​രി​മു​ള​കെ​ന്ന് ഷം​സു പ​റ​യു​ന്നു. മൂ​പ്പെ​ത്താ​ത്ത​ത് കൊ​ണ്ടാ​ണ് എ​രി​വി​ല്ലാ​ത്ത​ത് എ​ന്നാ​ണ് ആ​ദ്യം വി​ചാ​രി​ച്ച​ത്.

എ​ന്നാ​ൽ മൂ​ത്ത് പാ​ക​മാ​യ​ത് ക​ഴി​ച്ച​പ്പോ​ഴും എ​രി​വി​ല്ലാ​യി​രു​ന്നു എ​ന്നും ഷം​സു പ​റ​യു​ന്നു. എ​രി​വു​ള്ള കാ​ന്താ​രി​മു​ള​കി​ന്‍റെ എ​ല്ലാ രൂ​പ​വും മ​ണ​വും ത​ന്നെ​യാ​ണ് ഈ ​മു​ള​കി​നും.​

ഷം​സു​വി​ന്‍റെ പ​റ​മ്പി​ലു​ള്ള മ​റ്റ് കാ​ന്താ​രി ചെ​ടി​ക​ളി​ലെ മു​ള​കി​ന് സാ​ധാ​ര​ണ കാ​ന്താ​രി​യു​ടെ എ​രി​വ് ഉ​ണ്ട് എ​ന്ന​തും കൗ​തു​ക​ക​ര​മാ​ണ്. ഈ ​അ​പൂ​ർ​വ കാ​ന്താ​രി​മു​ള​ക് കാ​ണാ​നും ഒ​ന്ന് രു​ചി​ച്ച് നോ​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് ഷം​സു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

 

Related posts

Leave a Comment