തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് മുതൽ. ഓഗസ്റ്റ് 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ കുത്തിവയ്പ് എടുക്കുകയാണ് ലക്ഷ്യം.
എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ആദ്യദിനം തന്നെ വാക്സിൻ യജ്ഞത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തിൽ വാക്സിൻ സ്റ്റോക്കില്ല. ജില്ലയിൽ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികൾക്ക് നൽകാനാണ് തീരുമാനം.
കൊല്ലത്ത് 4500 ഡോസും മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനാണുള്ളത്. അതേസമയം ഇന്ന് രാത്രിയോടെ വാക്സിൻ എത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കും.ഈ മാസം 15 നുള്ളിൽ മുതിർന്ന പൗരന്മാർക്കുള്ള ആദ്യ ഡോസ് പൂർത്തീകരിക്കാനായിരുന്നു തീരുമാനം.
60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന് നല്‍കുന്നതിന് സൗകര്യം ഒരുക്കും.
അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുകയും ലക്ഷ്യമാണ്.