ബോളിവുഡിലെ പ്രമുഖ താരജോഡികള്‍ ആയിരുന്നു ഷാരൂഖ് ഖാനും കജോളും. ബാസീഗര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ പ്രണയ ജോഡിയായി മാറുകയായിരുന്നു.
സ്ക്രീനിലെ ഈ മിന്നും ജോഡികള്‍ ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ മേഖലയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് എന്ന് പലവട്ടം കജോള്‍ പഞ്ഞിട്ടുണ്ട്. സമാനമായ രീതിയില്‍ കജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും വാചാലനായിട്ടുണ്ട്.
അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നുവോ എന്നുള്ള ചോദ്യത്തിന് കജോളിന്റെ മറുപടി പ്രെപ്പോസ് ചെയ്യേണ്ടത് പുരുഷന് ആണെന്നല്ലേ എന്നായിരുന്നു.
ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ജീവിതകാലത്തേക്കുള്ള സുഹൃത്ത് എന്നായിരുന്നു കജോള്‍ നല്കിയ മറുപടി.
ഷാരൂഖ് ഖാനെ ഒരു വാക്കില്‍ വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കജോള്‍ നല്കിയ മറുപടി ഐക്കോണിക് എന്നായിരുന്നു.
നടന് അജയ് ദേവ്ഗണ് ആണ് കജോളിന്റെ ഭര്‍ത്താവ്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1999 ലായിരുന്നു ഇവരുടെ വിവാഹം.