20 ടേ​ക്ക് എ​ടു​ത്താ​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ല; കാമറയ്ക്ക് മുന്നിലെ ലാലേട്ടനെക്കുറിച്ച് പൃഥിരാജ് പറയുന്നത് കേട്ടോ…

 

ലൂ​സി​ഫ​റി​നു ശേ​ഷം പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന, മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ബ്രോ ​ഡാ​ഡി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ൽ കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യാ​ല്‍ പി​ന്നെ സാ​ര്‍ എ​ന്നാ​ണ് ത​ന്നെ വി​ളി​ക്കു​ന്ന​തെ​ന്നു പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു. പൃ​ഥ്വി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ.

ഞ​ങ്ങ​ള്‍ വെ​റും സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മ​ല്ല. അ​ദ്ദേ​ഹം എ​നി​ക്ക് ഒ​രു സ​ഹോ​ദ​ര​നും ഉ​പ​ദേ​ശ​ക​നു​മാ​ണ്. ഞ​ങ്ങ​ള്‍ ഒ​രേ ബി​ല്‍​ഡിം​ഗി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്, ഇ​ട​യ്ക്കി​ട​യ്ക്ക് കാ​ണും.

ഒ​രു​മി​ച്ച് ചാ​യ കു​ടി​ക്കു​ക​യും ത​മാ​ശ പ​റ​യു​ക​യും ചെ​യ്യും.​അ​ദ്ദേ​ഹം എ​ന്നെ മോ​നെ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്, എ​ന്നു​പ​റ​ഞ്ഞാ​ല്‍ മ​ക​ന്‍. ഷോ​ട്ട് റെ​ഡി ആ​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് പോ​യി പ​റ​യു​മ്പോ​ള്‍, അ​ദ്ദേ​ഹം വ​രും, കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ നി​ല്‍​ക്കും, പെ​ട്ടെ​ന്ന് എ​ന്നെ സ​ര്‍ എ​ന്ന് വി​ളി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.

ഞാ​ന്‍ അ​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​ത്താ​ന്‍ പോ​കും. പ​ക്ഷേ അ​ദ്ദേ​ഹം എ​ന്നെ സാ​ര്‍ എ​ന്നു ത​ന്നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ചി​ല​പ്പോ​ള്‍ 20 ടേ​ക്ക് എ​ടു​ത്താ​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ല.

ഷൂ​ട്ട് എ​ല്ലാം ക​ഴി​ഞ്ഞ് വീ​ണ്ടും എ​ന്നെ മോ​നേ എ​ന്ന് വി​ളി​ക്കും. അ​ദ്ദേ​ഹം വ​ള​രെ ന​ല്ല​വ​നാ​ണ്- പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു. ഫി​ലിം കാ​മ്പ​യി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
-പി​ജി

 

Related posts

Leave a Comment