റോ​ഡി​ലി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അവസ്ഥ; രണ്ടു മാസത്തിനിടെ കടിയേറ്റത് ഇരുപതോളം പേർക്ക്; ഒറ്റപ്പാലം നഗരത്തിൽ തെരുവുനായുടെ വിളയാട്ടം


ഒ​റ്റ​പ്പാ​ലം: തെ​രു​വു നാ​യ്ക്ക​ളെ കൊ​ണ്ട് തോ​റ്റി​രി​ക്കു​ക​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തു​ള്ള​വ​രും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രും. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡി​ലി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ഓ​രോ ദി​വ​സം കൂ​ടു​ന്തോ​റും ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണ് തെ​രു​വു​നാ​യ ശ​ല്യം.

ഇന്നലെ യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് തെരുവു നായകളുടെ ക​ടി​യേ​റ്റു. ക​ണ്ണി​യം പു​റ​ത്ത് ജം​ഗ്ഷ​നി​ൽ വെ​ച്ചാ​ണ് യു​വ​തി​ക്കും ഒ​രു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്കും ക​ടി​യേ​റ്റ​ത്.

വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ മ​റ്റൊ​രാ​ൾ​ക്കും ക​ടി​യേ​റ്റു.​ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണി​യ​ന്പു​റ​ത്ത് മ​ധ്യ​വ​യ​സ്ക​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ക​ണ്ണി​യം​പു​റം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന് ക​ടി​യേ​റ്റ​ത്. ജൂ​ണ്‍ മാ​സ​ത്തി​ൽ ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി 15ലേ​റെ പേ​ർ​ക്കും തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് പ​രി​ക്ക് പ​റ്റി​യി​രു​ന്നു.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ണി​യം​പു​റം, തോ​ട്ട​ക്ക​ര, പാ​ല​പ്പു​റം, ആ​ർ.​എ​സ്.​റോ​ഡ്, അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ത്ത​റ, അ​ന്പ​ല​പ്പാ​റ സെ​ന്‍റ​ർ, ആ​ശു​പ​ത്രി​പ്പ​ടി, ക​ട​ന്പൂ​ർ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​ത്.

റോ​ഡ​രി​കു​ക​ളി​ൽ ത​ള്ളു​ന്ന മാ​ലി​ന്യം തി​ന്ന് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന നാ​യ്ക്ക​ൾ കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​ൽ ഇ​ത് കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

തെ​രു​വു​നാ​യ​ശ​ല്യ​ത്തി​നെ​തി​രേ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വു​നാ​യ ജ​ന​ന​നി​യ​ന്ത്ര​ണ പ​ദ്ധ​തി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല.

ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തി​നി​ടെ ആ​കെ വ​ന്ധ്യ​ക​രി​ക്കാ​നാ​യ​ത് 540 നാ​യ്ക്ക​ളെ​യാ​ണ്.മാ​സ​ത്തി​ൽ 200 ഓ​ളം വ​ന്ധ്യ​ക​ര​ണം ന​ട​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണി​ത്. ര​ണ്ട് ഡോ​ക്ട​ർ​മാ​ർ വേ​ണ്ട​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പാ​ല​ത്ത് ഒ​രു മൃ​ഗ ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണു​ള്ള​ത്.

തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് വ​ഴി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഇവയെ പി​ടി​കൂ​ടി ന​ശി​പ്പി​ക്കാ​തെ ര​ക്ഷ​യി​ല്ല​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment