ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികൾ.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ ബാരലിന് 67.77 ഡോളർ നിരക്കാണ് രേഖപ്പെടുത്തിയത്.
ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളർ വിലയുള്ളപ്പോൾ ഇന്ത്യയിൽ പലയിടത്തും പെട്രോൾ വില നൂറ് കടന്നിരുന്നു.
എന്നാൽ ഇത് 67.77 ഡോളർ നിരക്കിലെത്തിയപ്പോഴും വർധിപ്പിച്ച ഇന്ധനവില കുറയ്ക്കാത്ത നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ഇന്ധനവില ഇത്രയധികം ഉയർന്നിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടംതിരിയുന്നതിനിടെയാണ് സർക്കാരിന്റെ ജനദ്രോഹപരമായ നീക്കങ്ങൾ.