തുറന്നിട്ടുണ്ട്, പക്ഷേ ശ്രദ്ധ വേണം..! നിങ്ങൾ ഒരു വാക്സിനെങ്കിലും എടുത്തവരാണെങ്കിൽ പോന്നോളൂ,വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു


കോ​ട്ട​യം: ബീ​ച്ച് അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​ന​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും. ബീ​ച്ചി​ൽ പോ​കു​ന്ന​വ​രും മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്ത​വ​ർ​ക്ക് ഹോ​ട്ട​ലി​ലും റി​സോ​ർ​ട്ടി​ലു​ലം താ​മ​സി​ക്കാം. ജീ​വ​ന​ക്കാ​രും വാ​ക്സി​നെ​ടു​ത്ത​വ​രാ​ക​ണം.

ഇ​തി​ന്‍റെ വി​വ​ര​വും അ​നു​വ​ദനീ​യ​മാ​യ​വ​രു​ടെ എ​ണ്ണ​വും ഹോ​ട്ട​ലി​ലും റി​സോ​ർ​ട്ടി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോണിലും ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം.

കോട്ടയം ജില്ലയും റെഡി
ഇതോടെ കോ​വി​ഡ് ഭീ​ഷ​ണി​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി കോ​ട്ട​യം ജി​ല്ല​യി​ലെ ടൂ​റി​സം​കേ​ന്ദ്ര​ങ്ങ​ൾ. കു​മ​ര​കം, അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം, ഇ​ല്ലി​ക്ക​ൽ​ക​ല്ല്, എ​രു​മേ​ലി പി​ൽ​ഗ്രിം സെ​ന്‍റ​ർ, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തി തു​ട​ങ്ങി.ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

റി​സോ​ർ​ട്ടു​ക​ളും ഹൗ​സ്ബോ​ട്ടു​ക​ളും തു​റ​സാ​യ കേ​ന്ദ്ര​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തു​റ​ന്നു ന​ൽ​കി​യ​ത്. റി​സോ​ർ​ട്ടു​ക​ളി​ലും ഹൗ​സ്ബോ​ട്ടു​ക​ളി​ലും താ​മ​സി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​നേ​ഷ​നോ വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

ഇ​തോ​ടെ ജി​ല്ല​യി​ലെ ടൂ​റി​സം​മേ​ഖ​ല ‘സേ​ഫ് ടൂ​റി​സം’ കേ​ന്ദ്ര​ങ്ങ​ളാ​യി​മാ​റി. റി​സോ​ർ​ട്ടു​ക​ളി​ൽ ശ​നി​യാ​ഴ്ച​മു​ത​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​സോ​ർ​ട്ടു​ക​ളി​ൽ തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കു​മ​ര​ക​ത്തു വ​രു​ന്ന​വ​ർ കാ​യ​ൽ​സ​വാ​രി​യും ആ​സ്വ​ദി​ക്കു​ന്ന​തി​നാ​ൽ ഹൗ​സ്ബോ​ട്ട് മേ​ഖ​ല​യി​ലും ഇ​തു ച​ല​ന​മു​ണ്ടാ​ക്കും. മാ​സ​ങ്ങ​ളാ​യി ഹൗ​സ് ബോ​ട്ട് മേ​ഖ​ല നി​ശ്ച​ല​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ നേ​രി​ട്ടാ​ണ് ഇ​ല്ലി​ക്ക​ൽ​ക​ല്ല്, അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം, എ​രു​മേ​ലി പി​ൽ​ഗ്രിം സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ഇല്ലിക്കൽകല്ല് ഒരുങ്ങി
വാ​ഗ​മ​ണ്‍ മ​ല​നി​ര​ക​ളോ​ട് സാ​മീ​പ്യ​മു​ള്ള ഇ​ല്ലി​ക്ക​ൽ​ക​ല്ല് ടോ​പ്പ് സ്റ്റേ​ഷ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ഞ്ഞു​മ​ല​യു​ടെ വ​ശ്യ​ത സ​മ്മാ​നി​ക്കു​ന്നു. ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും കോ​ട​മ​ഞ്ഞും കു​ളി​ർ​കാ​റ്റും ആ​സ്വ​ദി​ക്കാ​നാ​യി ഇ​വി​ടേ​ക്ക് കു​ടും​ബ​സ​മേ​ത​മാ​ണ് ആ​ളു​ക​ളെ​ത്തു​ന്ന​ത്.

ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പ്ര​ദേ​ശ​വു​മാ​ണി​ത്.മു​ന്പ് ഇ​ല്ലി​ക്ക​ൽ​ക​ല്ല് കു​ന്നു​ക​ളി​ലേ​ക്കു​ള്ള ക​യ​റ്റം സ​ഞ്ചാ​രി​ക​ൾ​ക്ക് ദു​ഷ്ക​ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ മൂ​ന്നു​കോ​ടി രൂ​പ ഡി​ടി​പി​സി​ക്ക് കൈ​മാ​റി​യി​രു​ന്നു.

ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വ്യൂ​പോ​യി​ന്‍റി​ലേ​ക്ക് എ​ത്താ​ൻ സു​ര​ക്ഷി​ത​മാ​യ സ്റ്റീ​ൽ​കൈ​വ​രി പു​തു​താ​യി ഘ​ടി​പ്പി​ച്ചു.ടോ​പ്പ്സ്റ്റേ​ഷ​ന് താ​ഴെ കോ​ഫീ​ഷോ​പ്പ്, കോ​ട്ടേ​ജു​ക​ൾ, ഓ​ഫീ​സ്, ക്ലോ​ക്ക്റൂം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

കാ​ൽ​ന​ട​യാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​ന് 20 രൂ​പ​യാ​ണ് പ്ര​വേ​ശ​ന​നി​ര​ക്ക്. ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കാ​യി ജീ​പ്പ് സ​വാ​രി​യു​മു​ണ്ട്.വാ​ഗ​മ​ണി​ലേ​ക്കും സ​ഞ്ചാ​രി​ക​ൾ എ​ത്തി തു​ട​ങ്ങി.

പൈ​ൻ​മാ​ര​ക്കാ​ട്ടി​ലും മൊ​ട്ട​ക്കു​ന്നി​ലും സൂ​യി​സൈ​യി​ഡ് പോ​യി​ന്‍റി​ലും ഇ​പ്പോ​ൾ ചാ​റ്റ​ൽ മ​ഴ​യും കോ​ട​മ​ഞ്ഞും ചേ​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് ന​വ്യാ​നു​ഭൂ​തി​യാ​ണ് പ​ക​രു​ന്ന​ത്.

മാ​ർ​മ​ല, അ​രു​വി​ക്ക​ച്ചാ​ൽ, കോ​ട്ട​ത്താ​വ​ളം, വെം​ബ്ലി, പാ​പ്പാ​നി തു​ട​ങ്ങി​യ ചെ​റു​വെ​ള്ള​ച്ച​ട്ട​ങ്ങ​ൾ കാ​ണു​വാ​നും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment