വേഗത്തില്‍ കേടു വരുന്നതാണ് മീന്‍. അണുജീവികളുടെയും എന്‍സൈമുകളുടെയും ഓക്സിജന്റെയും സാന്നിധ്യമാണ് ഇതിനു കാരണം. എന്നാല്‍, മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഈ ടെക്നിക്കുകള്‍…
* മീന്‍ കഴുകി വൃത്തിയാക്കിയശേഷം ഏറെനേരം വെള്ളത്തില്‍ ഇട്ടുവയ്ക്കരുത്. കേടാകാന്‍ സാധ്യത കൂടുതലാണ്.
* മീന്‍ കക്ഷണങ്ങളില്‍ ഉപ്പും മഞ്ഞളും നാരങ്ങനീരും പുരട്ടിപ്പിടിപ്പിച്ച് വച്ചാല്‍ മീനിന്റെ പുതുമ നഷ്ടപ്പെടില്ല.
* ഒരു ദിവസത്തില്‍ കൂടുതല്‍ മീന്‍ സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുംമുമ്പ് ഒരു നുള്ള് മഞ്ഞളും ഉപ്പും ചേര്‍ക്കുക.
* മീന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ ഉടന്‍ ഒരു മണ്‍ചട്ടിയിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് കല്ലുപ്പ് ഇട്ട് വയ്ക്കുക. മീന്‍ വൃത്തിയാക്കി കഴിഞ്ഞാല്‍ ഉപ്പു പുരട്ടി വയ്ക്കുക.
* വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ മീന്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഈ പാത്രം ഐസ് കട്ടകള്‍ നിറച്ച മറ്റൊരു പാത്രത്തിലേക്ക് ഇറക്കിവയ്ക്കുക. മീനിന്റെ വയര്‍ഭാഗം താഴേക്കാക്കിയാണ് വയ്ക്കേണ്ടത്.