നടുറോഡില്‍ മരണക്കിണര്‍ അഭ്യാസം! പ്ര​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ലം അ​റി​യു​ന്പോ​ൾ പോ​ലീ​സി​ന്‍റെ മു​ട്ടു​വി​റ​യ്ക്കും; പ്രതിസ്ഥാനത്ത് ഉന്നതരുടെ മക്കള്‍…

ആ​ളെ കൊ​ല്ലും അ​ഭ്യാ​സ പ്ര​ക​ട​ന​ക്കാ​ർ ന​ടു​റോ​ഡി​ൽ കാ​ട്ടി​കൂ​ട്ടു​ന്ന പ​രാ​ക്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ ഇ​തി​ന​കം പൊ​ലി​ഞ്ഞു.

അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രും ഏ​റെ. എ​ന്നാ​ൽ, ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ പ്ര​തി സ്ഥാ​ന​ത്ത് പ​ല​പ്പോ​ഴും സ​മ്പ​ന്ന​രു​ടെ​യും ഉ​ന്ന​ത​രു​ടെ​യു​മൊ​ക്കെ മ​ക്ക​ളാ​യി​രി​ക്കും.

മ​ര​ണം സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം കേ​സു​ക​ളി​ൽ ന​ര​ഹ​ത്യാ​കു​റ്റം വ​രെ ചു​മ​ത്താ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ലം അ​റി​യു​ന്പോ​ൾ പോ​ലീ​സി​ന്‍റെ മു​ട്ടു​വി​റ​യ്ക്കും. അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ത​ല​ശേ​രി​യി​ലെ സം​ഭ​വം.

ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് ബി ​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ് ലാ​ഹ് ഫ​റാ​സെന്ന പ​ത്തൊ​മ്പ​ത് കാ​ര​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​തി​രൂ​ർ സ്വ​ദേ​ശി റൂ​ബി​നെ (19) കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​ൻ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് ത​യാ​റാ​യി​ല്ല.

ഒ​ടു​വി​ൽ ഫ​റാ​സി​ന്‍റെ ബ​ന്ധു​വാ​യ വ​നി​ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ടു വി​ളി​ച്ചു സ​ങ്ക​ടം പ​റ​യേ​ണ്ടി വ​ന്നു.

ഫ​റാ​സി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​തി​ഷേ​ധം ക​ടു​ത്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ണ​ർ​ന്ന​തും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​തും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം റു​ബി​ൻ ഉ​മ​റി​നെ പ്ര​തി ചേ​ർ​ത്ത​തും .

പ്ര​തി​യെ​വി​ടെ?

എ​ന്നാ​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സം​ഭ​വം ന​ട​ന്ന് ഇ​രു​പ​ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. അ​വ​ർ മി​ന​ക്കെ​ട്ടി​ട്ടു​മി​ല്ല.

പ്ര​തി​യെ കാ​ണി​ച്ചു ത​രൂ ഞ​ങ്ങ​ൾ പി​ടി​ക്കാം എ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് പോ​ലീ​സാ​ണെ​ന്ന ഇ​തി​ന​കം ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഫ​റാ​സി​ന്റെ മാ​താ​വ് ഫ​സീ​ല നീ​തി തേ​ടി കോ​ട​തി​യു​ടെ മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.​

സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ന്നും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു പേ​രു​ടെ പ​ങ്ക് ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫാ​സി​ല അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖാ​ന്തി​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്.

നി​യ​മം വ​ര​ണം

ഇ​തു ത​ല​ശേ​രി​യി​ലെ മാ​ത്രം സ്ഥി​തി​യ​ല്ല. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​രു​ടെ മ​ക്ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​തു നേ​ര​ത്തെ വാ​ർ​ത്ത​യാ​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ജ​ന​സാ​ന്ദ്ര​ത ഏ​റി​യ കൊ​ച്ചു കേ​ര​ള​ത്തി​ൽ പ​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ വാ​ഹ​ന​വു​മാ​യി അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​റ​ങ്ങു​ന്ന​വ​രെ നി​ല​ക്കു നി​ർ​ത്താ​ൻ നി​യ​മ നി​ർ​മാ​ണം ത​ന്നെ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു.

കാ​ര​ണം അ​ഭ്യാ​സ​ക്കാ​രു​ടെ പി​റ​കെ യു​വ​ത്വം പാ​യു​ന്ന കാ​ഴ്ച​യാ​ണ് നാം ​കാ​ണു​ന്ന​ത്. യു ​ട്യൂ​ബ​ർ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ ക​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ യു​വാ​ക്ക​ൾ​ത്ത​ന്നെ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

(അ​വ​സാ​നി​ച്ചു)

Related posts

Leave a Comment