തിരുവനന്തപുരം: സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം നൽകിയുള്ള വിവാഹ ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും നിയമസഭയിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ട്.
അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.