ബെയ്ജിംഗ്: അസാധാരണ യാത്ര മതിയാക്കി മടങ്ങുന്ന ആനക്കൂട്ടത്തിനു തടസ്സങ്ങളുണ്ടാകാതിരിക്കാൻ ചൈനീസ് അധികൃതർ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി.
ഡ്രോണുകളും വാഹനങ്ങളുമായി 25,000 പോലീസുകാരാണ് ആനകളുടെ യാത്രയെ നിരീക്ഷിച്ചു വേണ്ടതു ചെയ്യുന്നത്.
യുനാൻ പ്രവിശ്യയിലെ മെംഗ്യാംഗ്സി സംരക്ഷിത വനത്തിൽനിന്ന് ഒന്നര വർഷം മുന്പാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്.
അഞ്ഞൂറു കിലോമീറ്റർ നീണ്ട യാത്ര അന്താരാഷ്ട്രതലത്തിൽ വലിയ വാർത്താപ്രാധാന്യം നേടി. കൃഷിയിടങ്ങളിലൂടെയും വലുതും ചെറുതുമായ നഗരങ്ങളിലൂടെയുമുള്ള യാത്ര വലിയ നാശനഷ്ടത്തിനിടയാക്കി.
ജൂണിൽ പ്രവിശ്യാ തലസ്ഥാനമായ കുൻമിംഗ് വരെ പോയ ശേഷമാണ് ആനക്കൂട്ടം മടങ്ങുന്നത്.
അസാധാരണമായ യാത്രയുടെ കാരണം വ്യക്തമായിട്ടില്ല. യാത്ര തുടങ്ങിയ ഇടത്തേക്ക് ഇനി 200 കിലോമീറ്റർകൂടിയുണ്ട്.