കഴക്കൂട്ടം: റോഡിൽ നിന്നയാളെ മർദിച്ച സംഭവത്തിൽ കഴക്കൂട്ടം എസ്ഐ വിമലിനെ കമ്മീഷണർ സസ്പെൻഡു ചെയ്തു.
കഴക്കൂട്ടത്ത് മേനംകുളം റോഡിലെ മേൽപ്പാലത്തിനടുത്തു കരിയിൽ നന്ദനത്തിൽ യു.വി.ഷിബുകുമാറിന് (40) മർദനമേറ്റ സംഭവത്തിലാണ് നടപടി.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഞായറാഴ്ച രാത്രി ഒന്പതിന് ജനകീയ ഹോട്ടൽ നടത്തുന്ന സുഹൃത്തുമായി സംസാരിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന ഷിബുകുമാറിനെ കാറിൽവന്ന എസ്ഐ വിമലും മറ്റൊരു എസ്ഐ വിഷ്ണുവും പോലീസുകാരനും മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ ചികിത്സ തേടി തിരിച്ചു വന്നിട്ടാണ് പരാതി നൽകിയതെന്ന് ഷിബു പറയുന്നു.
ഓട്ടോമൊബൈൽ കടയിലെ ജീവനക്കാരനായ ഷിബു കഴക്കൂട്ടത്തെ രാമചന്ദ്രനഗർ റസിഡന്റ്സ് അസോസിയേഷൻ കമ്മിറ്റിയംഗവുമാണ്.
മേനംകുളം മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നുംഷിബുകുമാറിനെ പോലീസ് മർദിച്ചിട്ടില്ലെന്നുംകഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ പറഞ്ഞു.