ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം പ​ഴം ജ​ബോ​ട്ടി​ക്കാ​ബ ഇ​ങ്ങ് മുക്കത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലും; ഒ​രു ത​വ​ണ കായ്ച്ചാൽ കാ​ല വ്യ​ത്യാ​സ​മി​ല്ലാ​തെ ഫ​ലം തരുന്ന ജബോട്ടിക്കാബ

 


മു​ക്കം: സോ​ക്ക​റി​ന്‍റെ രാ​ജാ​ക്ക​മാ​ര​ൻ​മാ​രാ​യ ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം പ​ഴം ജ​ബോ​ട്ടി​ക്കാ​ബ എ​ന്ന മ​ര മു​ന്തി​രി വി​ള​ഞ്ഞി​രി​ക്കു​ക​യാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും.​

ത​ണ്ടി​ൽ കാ​യ്ക്കു​ന്ന ജ​ബോ​ട്ടി​ക്കാ​ബ നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലാ​ണ് വി​ള​ഞ്ഞ​ത്. മ​റ്റ് പ​ഴ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​ണ്ടി​ലാ​ണ് പൂ​വും കാ​യും ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ഒ​രു ത​വ​ണ വി​ള​ഞ്ഞ് ക​ഴി​ഞ്ഞാ​ൽ പി​ന്നെ കാ​ല വ്യ​ത്യാ​സ​മി​ല്ലാ​തെ ഫ​ലം ത​രു​ന്നു എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സം​സ്ഥാ​ന​പാ​ത​യു​ടെ അ​രി​ക​ത്തു​ള്ള നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലെ ഗ്രീ​ൻ ഗാ​ർ​ഡ​നി​ലാ​ണ് ഈ ​അ​പൂ​ർ​വ ചെ​ടി​യു​ടെ ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ലു​ള്ള ഫ​ലം കാ​യ്ച്ച​ത്.

സാ​ധാ​ര​ണ മ​രം കാ​യ്ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തോ​ളം എ​ടു​ക്കും. എ​ന്നാ​ൽ പു​തി​യ വെറൈ​റ്റി​ക​ൾ മൂ​ന്നു​വ​ര്‍​ഷം​മു​ത​ൽ ത​ന്നെ കാ​യ്ച്ചു തു​ട​ങ്ങും.

ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​ണ് ഈ ​ചെ​ടി ഗ്രീ​ൻ ഗാ​ർ​ഡ​നി​ൽ എ​ത്തി​യ​ത്. കാ​ണാ​ൻ വ​ള​രെ ഭം​ഗി​യു​ള്ള ഈ ​ഫ​ലം ച​ട്ടി​യി​ലും വ​ള​ർ​ത്താ​നാ​കു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Related posts

Leave a Comment