കോട്ടയം: കോട്ടയം നഗരസഭാ കൗണ്‍സിലറുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സിൻസി പാറയിലിന്റെ ഭർത്താവ് മുട്ടന്പലം നട്ടാശേരി പാറയിൽ ജോവാനി (64) ആണ് ഇന്നു രാവിലെ പുത്തനങ്ങാടി പാലത്തിനുതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 7.30ന് പ്രദേശവാസികളാണ് പാലത്തിനു താഴെയായി അഞ്ജാത മൃതദേഹം കണ്ടെത്തിയത്. തുടർന്നു കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.
പിന്നീടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഇയാളുടെ മാതാവ് മരണപ്പെട്ടിരുന്നു. ഇതിൽ മനോവിഷമത്തിലായിരുന്ന ജോവാനി തോട്ടിൽ ചാടി ജീവനൊടുക്കിയാതാകാമെന്നാണു പ്രഥമിക നിഗമനം.
മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്കു ശേഷം മരണകാരണം വ്യക്തമാകും.