കോഴിക്കോട്: മലയാള സിനിമയിൽ വേഷം നൽകാമെന്ന് പറഞ്ഞ് ജൂണിയര്‍ ആർട്ടിസ്റ്റുകളെ പറ്റിക്കുന്ന സംഘം സജീവം.
കോഴിക്കോട് ജില്ലയിലെ മുക്കം മണാശേരി സ്വദേശിയായ നളിനി എന്ന ജൂണിയര്‍ ആർട്ടിസ്റ്റിനെയാണ് തട്ടിപ്പുസംഘം വലയിലാക്കിയത്.
കണ്ണീരും കിനാവും എന്നാണ് സിനിമയുടെ പേരായി പറഞ്ഞിരുന്നത്.
പ്രധാന കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും. ഈ സിനിമയിൽ അഭിനയിപ്പിക്കാം എന്നുപറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
മഞ്ജു വാര്യരുടെ അമ്മ വേഷമായിരുന്നു വാഗ്ദാനം. അമ്പതിനായിരം രൂപയാണ് ആദ്യം ചോദിച്ചത്. 25,000 രൂപ പല ഘട്ടങ്ങളിലായി നൽകി. അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു.
ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചുപേർക്കെതിരെ മുക്കം പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നളിനി.
ഇടുക്കി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ആക്ഷേപം.