അമ്പലപ്പുഴ; വനിതാ പഞ്ചായത്ത് അംഗം ജനമൈത്രി പോലീസിന്റെ ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
കഴിഞ്ഞ ദിവസം രാത്രി 10.25 നാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയ സന്ദേശം ജനമൈത്രി പോലീസിന്റെ ഗ്രൂപ്പില്‍ എത്തുന്നത്.
ഗ്രാമാധിപന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലാണ് സന്ദേശം വന്നത്.
രാത്രിയില്‍ അശ്ളീല സ്വഭാവമുള്ള സന്ദേശം വന്നതിനാലാണ് ചര്‍ച്ചയായത്. ആരുമായോ വാട്സാപ്പ് ചര്‍ച്ച നടത്തുന്നതിനിടെ യുവതി മറുപടി ഇട്ടത് തെറ്റി പോലീസിന്റെ ഗ്രൂപ്പില്‍ വന്നതാവാം.
എന്നാല്‍ രാത്രിയില്‍ ആരുമായിട്ടാണ് ഇങ്ങനൊരു ചര്‍ച്ച നടത്തിയതെന്നാണ് സംസാരവിഷയം. ഗൗരവം മണത്തറിഞ്ഞ പോലീസ് വനിതാ അംഗത്തെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി.
ഇടത് പാര്‍ട്ടിയുടെ പ്രാദേശിക സമിതിയിലെ അംഗം കൂടിയാണ് വനിതാ പഞ്ചായത്ത് അംഗം.
എതിരാളികള്‍ പോരിനുള്ള വഴിതേടിയിരിക്കുമ്പോഴാണ് വീണുകിട്ടിയ വാക്കുകള്‍ ആയുധമാക്കിയിരിക്കുന്നത്.
രാത്രിയില്‍തന്നെ സന്ദേശം പലരിലായി കൈമാറിയതോടെയാണ് ചര്‍ച്ച കൊഴുത്തത്. വരും ദിവങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും ചര്ച്ചയാകാനാണിട.