സോനിപ്പത്ത്: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു.
സോനിപ്പത്തിലെ കുണ്ഡ്ലി ഗ്രാമത്തിലാണ് സംഭവം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം.
കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വിഷം വായില്‍ ഒഴിച്ചുകൊടുത്താണ് കൊലപ്പെടുത്തിയത്.
സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചതാണെന്ന് പറയണമെന്നും പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.