തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4,000 രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2750 രൂപ വീതം ഉത്സവബത്തയായി നൽകും. പെൻഷൻകാർക്ക് 1,000 രൂപ ഉത്സവ ബത്തയായി നൽകും.
കഴിഞ്ഞ വർഷത്തെ അതേ മാതൃകയിലാണ് ബോണസ് നൽകുക. ശന്പള പരിഷ്കരണം നടന്നിടത്ത് 34,000 രൂപയും പരിഷ്കരണം നടക്കാത്തിടത്ത് ഏകദേശം 31,000 രൂപ വരെ ശന്പളം വാങ്ങുന്നവർക്കു ബോണസിന് അർഹതയുണ്ടാകും.
ജീവനക്കാർക്ക് 15,000 ഫെസ്റ്റിവൽ അഡ്വാൻസായി നൽകും. ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം.
താൽക്കാലിക- കരാർ- കണ്ടിജന്റ് ജീവനക്കാർക്ക് 5,000 രൂപയാണ് അഡ്വാൻസ്. സാന്പത്തികമായി കഴിവു ള്ളവർ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അഭ്യർഥിച്ചു.