നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്നും പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം ഏതാനും മിനറ്റുകൾക്കുള്ളിൽ തിരിച്ചിറക്കി.
ഇന്ന് പുലർച്ചെ 4.27ന് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഷാർജയിലേയ്ക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്.
യഥാസമയം പൈലറ്റ് വിമാനത്തിന്റെ സങ്കേതിക തകരാർ കണ്ടത്തിയതുമൂലം വിമാനം യഥാസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കാനായി.
യഥാസമയം വിമാനം തിരിച്ചിറിക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത് വിമാനത്തിൽ 213 യാത്രക്കാരാണ് ഉണ്ടായത്. ഷാർജയിലേയ്ക്ക് പോകേണ്ട യാത്രക്കാരെ മറ്റരു വിമാനത്തിൽ യാത്രയാക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു.