പ​ത്തു വ​ർ​ഷംകൊ​ണ്ട് പൂ​വി​ടു​ന്ന ‘അ​ഗേ​വ് സി​സ​ലാ​ന’ കൗ​തു​കക്കാ​ഴ്ച​യാ​കു​ന്നു! അ​തി​രാ​വി​ലെ വി​രി​യു​ന്ന പൂക്കളുടെ പ്രത്യേകത ഇങ്ങനെ…

മു​ണ്ട​ക്ക​യം: പ​ത്ത് വ​ർ​ഷം കൊ​ണ്ട് പൂ​വി​ടു​ന്ന “അ​ഗേ​വ് സി​സ​ലാ​ന’ ചെ​ടി കൗ​തു​കമാ​കു​ന്നു.

മു​ണ്ട​ക്ക​യം ചെ​ളി​ക്കു​ഴി മൂ​ലേ​പ്പ​റ​മ്പി​ൽ നി​ർ​മ​ല ജോ​ണി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പൂ​വി​ട്ട അ​ഗേ​വ് സി​സ​ലാ​ന ന​യ​ന മ​നോ​ഹാ​രി​ത​യ്ക്കൊ​പ്പം കൗ​തു​കക്കാ​ഴ്ച കൂ​ടി​യാ​കു​ന്നു.

അ​ഗേ​വ് സി​സ​ലാ​ന ഒ​രു ബ്രി​ട്ടീ​ഷ് ചെ​ടി​യാ​ണ്. ചെ​ടി ന​ട്ട് എ​ട്ട് മു​ത​ൽ 10 വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം ഒ​ന്ന് പൂ​വി​ട്ട് കാ​ണാ​ൻ.

ന​മ്മു​ടെ നാ​ട്ടി​ലെ കൈ​ത​യോ​ട് സാ​മ്യ​മു​ള്ള ചെ​ടി​യു​ടെ ന​ടു​വി​ൽ നി​ന്നു 10 മു​ത​ൽ 15 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ മു​ളം ത​ണ്ട് പോ​ലെ വ​ള​രു​ന്ന ക​മ്പി​ലെ പ​ല​യി​ട​ങ്ങ​ളി​ലാ​യു​ള്ള ശി​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ വി​ട​രു​ന്ന​ത്.

അ​തി​രാ​വി​ലെ വി​രി​യു​ന്ന പൂ​ക്ക​ൾ​ക്ക് മ​നം മ​യ​ക്കു​ന്ന സു​ഗ​ന്ധ​വും തേ​നു​മു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൻ ത​ന്നെ തേ​നീ​ച്ച​യും വ​ണ്ടും പ​റ​വ​ക​ളും പൂ​ക്ക​ൾ​ക്ക് ചു​റ്റും പാ​റി​പ്പ​റ​ക്കു​ന്ന​തു കാ​ണാം.

ചെ​ടി പ​രി​പാ​ല​നം ഏ​റെ ഇ​ഷ്പ്പെ​ടു​ന്ന നി​ർ​മ​ലയ്ക്ക് കു​മ​ളി സ്വ​ദേ​ശി​യാ​യ കൂ​ട്ടു​കാ​രി സ​മ്മാ​ന​മാ​യി എ​ട്ട് വ​ർ​ഷം മു​ന്പ് ന​ൽ​കി​യ​താ​ണ് അ​ഗേ​വ് സി​സ​ലാ​ന​യു​ടെ തൈ.

മ​ധ്യ അ​മേ​രി​ക്ക​യി​ൽ കാ​ണു​ന്ന ഈ ​ചെ​ടി വി​ദേ​ശ അ​ധി​നി​വേ​ശ സ​മ​യ​ത്ത് ഇ​ന്ത്യ​യി​ലെ​ത്തി​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൂ​ക്ക​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ ആ​യു​സു​ണ്ട്.

പി​ന്നീ​ട് കാ​യ്ക​ളാ​യി മാ​റി​യ ശേ​ഷം ത​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​ച്ചുപോ​കും.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ഗേ​വ് സി​സ​ലാ​ന ചെ​ടി​യു​ടെ ഇ​ല​ക​ൾ സം​സ്ക​ര​ണം ന​ട​ത്തി വ​സ്ത്ര​ങ്ങ​ളും ബാ​ഗു​ക​ളും കൗ​ര​കൗ​ശ ലവ​സ്തു​ക്ക​ളും നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ഇ​വ​യു​ടെ ഇ​ല​ക​ൾ കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ൾ ഏ​റെക്കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഉ​ണ്ട്.

നി​ർ​മ​ല​യു​ടെ വീ​ടി​ന്‍റെ പ​രി​സ​രം വി​വി​ധ​യി​നം ചെ​ടി​ക​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും വ്യ​ത്യ​സ്ത ഇ​നം ഓ​ർ​ക്കി​ഡു​ക​ളും​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

നീ​ല​ത്താ​മ​ര ഉ​ൾ​പ്പെ​ടെ എ​ട്ടി​നം താ​മ​ര​ക​ളും വി​ല​യേ​റി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഓ​ർ​ക്കി​ഡു​ക​ളും അ​ന്യം നി​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ള്ളി​ച്ചെ​ടി​ക​ളും വി​വി​ധ ഇ​നം ജ​ല​സ​സ്യ​ങ്ങ​ളും ര​ക്ത​ച​ന്ദ​ന​വും വി​വി​ധ ഔ​ഷ​ധ​ച്ചെ​ടി​ക​ളും എ​ന്തി​നേ​റെ,

തേ​യി​ലച്ചെ​ടി പോ​ലും വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​രി​ക്കു​ക​യാ​ണ് നി​ർ​മ​ല ജോ​ൺ. കൂ​ടാ​തെ വീ​ടി​ന്‍റെ മു​റ്റ​ത്ത്കു​ളം നി​ർ​മി​ച്ച് വ​ർ​ണ മ​ത്സ്യ​ങ്ങ​ളും വി​വി​ധ​യി​നം ഗ​പ്പി​ക​ളും വ​ള​ർ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment