കോട്ടയം: പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു യുവനേതാവിനു സാധ്യതയോ? ഇതു സംബന്ധിച്ചു 25ന് പ്രഖ്യാപനം ഉണ്ടാകുമെന്നിരിക്കെയാണ് യുവ നേതാവിനു സാധ്യതയേറുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചയിൽ മുതിർന്ന രണ്ടു നേതാക്കൾക്കും സംഘടനാ രംഗത്ത് സജീവമായ ഒരു യുവനേതാവിനുമാണ് മുൻതൂക്കം.
കെപിസിസി തലത്തിൽ ചർച്ചയ്ക്കുശേഷം 18ന് ലിസ്റ്റുകൾ ഐഐസിസിക്കു കൈമാറും. ഡൽഹിയിൽ കോണ്ഗ്രസ് ഹൈക്കമാൻഡ് പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും.
ഗ്രൂപ്പ്, സമുദായം, പ്രവർത്തന പരിചയം, സംഘാടകമികവ് തുടങ്ങിയ പരിഗണനയിൽ ഉൾപ്പെടുന്നു.ജോമോൻ ഐക്കര, സിബി ചേനപ്പാടി, യൂജിൻ തോമസ്, ജോസി സെബാസ്റ്റ്യൻ, തോമസ് കല്ലാടൻ ഉൾപ്പെടെയുള്ളവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
പൊതുവായ ചർച്ചയിലൂടെ പ്രസിഡന്റുമാരെ കണ്ടെത്താമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. മുതിർന്ന നേതാക്കളും ഗ്രൂപ്പുകളും നിർദേശിക്കുന്ന പട്ടികയിൽനിന്നു പ്രസിഡന്റിനെ കണ്ടെത്താമെന്നു കെപിസിസിയും നിലപാടറിയിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും കെ. സുധാകരനും വർക്കിംഗ് പ്രസിഡന്റുമാരുമായും ചർച്ച നടത്തിയിരുന്നു.
ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വയ്പ് ഇല്ലെന്നു പറയുന്പോഴും കോട്ടയം ജില്ലയിൽ എ വിഭാഗത്തിന്റെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനം.