ആലുവ: കാർ വാടകക്കെടുത്ത ശേഷം അത് പണയപ്പെടുത്തി പണം വാങ്ങി മുങ്ങി നടന്നവർ ഒടുവിൽ കുടുങ്ങി. കേസിൽ ഇവരടക്കം മൂന്നു പേരെയാണ് ഇതിനകം ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ തെക്കുംതല മൂത്തേടത്ത് വീട്ടിൽ അശ്വിൻ രമേശ് (23) എന്നിവരാണ് ഇന്നലെ പിടിയിലായതത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസറ്റ് ചെയ്തിരുന്നു.
2019 ജൂണിൽ അങ്കമാലി സ്വദേശിയായ ആഷിഖിന്റെ കാർ വാടകയ്ക്ക് ഓട്ടത്തിനെടുക്കുകയായിരുന്നു പ്രതികൾ.പിന്നീട് കാർ കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വച്ചു.
നിഥിനായിരുന്നു ഇതിന്റെ ഇടനിലക്കാരൻ. ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്ഐമാരായ പി. സുരേഷ്, ടി.സി. രാജൻ, എഎസ്ഐ ബിനോജ് ഗോപാലകൃഷണൻ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.കെ ഹബീബ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.