ചാത്തന്നൂർ: നെടുങ്ങോലം ഉപ്പുകടവിൽ പൊന്തക്കാട്ടിൽ നിന്നും 165 ലിറ്റർ കോടയും വാറ്റ് ഉപകരണവും പിടികൂടി.ചാത്തന്നൂർ എക്സൈസും പരവൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജിഞ്ചർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംയുക്ത പരിശോധന നടത്തിയത്.
സാധാരണയായി കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ശർക്കര ഉപയോഗിക്കാതെ ഇഞ്ചിയും അങ്ങാടി മരുന്നുകളും ചേർത്തുള്ള ജിഞ്ചർ ചാരായം എന്ന പുതിയ രീതിയിലുള്ള കോടയാണ് പിടിച്ചെടുത്തത്.
ഓണം പ്രമാണിച്ച് പരിശോധന കൾ ശക്തമാക്കി എന്ന് അധികൃതർ അറിയിച്ചു.പരവൂർ ഇൻസ്പെക്ടർ നിസാർ, എസ്.ഐ. വിജിത്.കെ.നായർ, എ.എസ്.ഐ. ഹരി സോമൻ, എസ്.സി.പി.ഒ. ജയപ്രകാശ്, എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ എസ്.നിഷാദ്, ആർ.ജി.വിനോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ.ജ്യോതി , ഒ.എൻ.വിഷ്ണു, ഡ്രൈവർ ബിനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്.