തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15 ന് പരിഗണിക്കും.
ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കോവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗം നഗരസഭ ഉദ്യോഗസ്ഥർ തടസപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.