തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മലയാളിയായ നടി നയന്‍താര. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം ആരാധകര്‍ മുമ്പു ചര്‍ച്ചയാക്കിയിരുന്നു.
ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് നയന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള വെളിപ്പെടുത്തലാണ്. ഒരു തമിഴ് ചാനലിലെ പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താര തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചന പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.
സംവിധായകന് വിഘ്നേഷ് ശിവനുമായി ഏറെക്കാലമായി നയന്‍താര പ്രണയത്തിലാണ്. ഇരുവരും എപ്പോള്‍ വിവാഹം കഴിക്കും എന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടുവില്‍ നയന്‍താര തന്നെ ആ സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ്.
വിജയ് ടിവിയില്‍ ദിവ്യദര്‍ശിനി അവതാരകയായ പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താരയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചുളള സൂചനയാണ് താരം പരിപാടിയില്‍ പങ്കുവച്ചിരിക്കുന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചനയാണ് വീഡിയോയില്‍ നയന്‍താര നല്‍കുന്നത്. പരിപാടിക്കിടെ അവതാരകയായ ദിവ്യദര്‍ശിനി മോതിര വിരലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത് വന്ത് എന്‍ഗേജ്മെന്റ് റിംഗ് ( ഇത് വിവാഹ നിശ്ചയ മോതിരമാണ്) എന്നാണ് നയന്‍താര നല്കിയ ഉത്തരം.
കാമുകന് വിഘ്നേഷ് ശിവനുമായുളള നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുളള സൂചനകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും അത് പരസ്യമായി തുറന്ന് പറഞ്ഞിരുന്നില്ല. വിഘ്നേഷില്‍ എന്താണ് ഏറ്റവും ഇഷ്ടമുളള കാര്യം എന്നുളള ചോദ്യത്തിന് എല്ലാം ഇഷ്ടമാണ് എന്നുളള മറുപടിയാണ് നയന്‍താര നല്‍കുന്നത്.
ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ട് എന്നും നയന്‍താര പറഞ്ഞു. ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘ്നേഷ് ശിവന് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മോതിരം അണിഞ്ഞ നയന്‍താരയുടെ വിരല്‍ നെഞ്ചില്‍ ചേര്‍ത്ത് വെച്ചിരിക്കുന്ന ചിത്രമായിരുന്നു അത്.
വിരലോട് ഉയിര് കൂട കോര്‍ത്ത് ( വിരലിനൊപ്പം ജീവനും ചേര്‍ന്ന്) എന്നായിരുന്നു ഈ ചിത്രത്തിനൊപ്പം വിഘ്നേഷ് ശിവന് കുറിച്ചത്. ഇതോടെ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ അക്കാര്യം നയന്‍താര തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേഷ് ശിവന് ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്താണ് വിവാഹം കഴിക്കാന്‍ താമസിക്കുന്നത് എന്നും തങ്ങള്‍ ആകാംഷയോടെ അതിനായി കാത്തിരിക്കുകയാണ് എന്നുമുളള ആരാധകന്റെ ചോദ്യത്തിന് വിഘ്നേഷ് നല്കിയ മറുപടി ഇങ്ങനെ ആയിരുന്നു- കല്യാണത്തിനൊക്കെ വലിയ ചിലവ് വരും ബ്രോ. അതിനായുളള പണം സമ്പാദിക്കുകയാണ്.
പിന്നെ ഈ കൊറോണ കൂടി പോകട്ടെ. അതിന് മുമ്പ് മറ്റൊരു അഭിമുഖത്തിലും വിഘ്നേഷ് ശിവന് നയന്‍താരയുമായുളള വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങള്‍ രണ്ട് പേര്‍ക്കും ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ത്തിയായ ശേഷം സ്വകാര്യ ജീവിതത്തിലേക്ക് കടക്കണം എന്നാണ് ആഗ്രഹം എന്നാണ് വിഘ്നേഷ് ശിവന് പറഞ്ഞത്.
പ്രണയം എപ്പോഴെങ്കിലും ബോറടിക്കുകയാണ് എങ്കില്‍ അപ്പോള്‍ വിവാഹം കഴിക്കാം. ജീവിതത്തില്‍ അടുത്ത ഘട്ടത്തിലേക്ക് പോകാനുളള കാര്യങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനം എടുക്കും. എല്ലാവരേയും അറിയിച്ച് കൊണ്ട് സന്തോഷകരമായിട്ടാവും വിവാഹം എന്നും വിഘ്നേഷ് ശിവന് പറഞ്ഞിരുന്നു.